Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fc Barcelona

Sports

എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് തു​ട​ര്‍​ച്ച​യാ​യ 11-ാം ജ​യം

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് സൂ​പ്പ​ര്‍ ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് വി​വി​ധ കോ​മ്പ​റ്റീ​ഷ​നു​ക​ളി​ലാ​യി തു​ട​ര്‍​ച്ച​യാ​യ 11-ാം ജ​യം.

കോ​പ്പ ഡെ​ല്‍ റേ ​പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബ്ബാ​യ റേ​സിം​ഗ് സാ​ന്‍റാ​ണ്ട​റി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​നു ബാ​ഴ്‌​സ​ലോ​ണ കീ​ഴ​ട​ക്കി. ഗോ​ള്‍​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷ​മാ​യി​രു​ന്നു എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ര​ണ്ടു ത​വ​ണ വ​ല​കു​ലു​ക്കി​യ​ത്.

66-ാം മി​നി​റ്റി​ല്‍ ഫെ​റാ​ന്‍ ടോ​റ​സി​ലൂ​ടെ ബാ​ഴ്‌​സ ലീ​ഡ് നേ​ടി. സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ (90+5) ലാ​മി​ന്‍ യ​മാ​ല്‍ ബാ​ഴ്‌​സ​യു​ടെ ജ​യം 2-0 ആ​ക്കി.

ഇ​തൊ​ക്കെ എ​ന്ത് ?

വി​വി​ധ കോ​മ്പ​റ്റീ​ഷ​നു​ക​ളി​ലാ​യി തു​ട​ര്‍​ച്ച​യാ​യി 11 ജ​യം നേ​ടി​യ​തി​നെ കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്കാ​തെ ബാ​ഴ്‌​സ​ലോ​ണ​യു​ടെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ ഹ​ന്‍​സി ഫ്‌​ളി​ക്ക്. ഇ​തൊ​ക്കെ എ​ന്ത് എ​ന്ന ഭാ​വ​മാ​യി​രു​ന്നു മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഫ്‌​ളി​ക്കി​ന്.

എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ച​രി​ത്ര​ത്തി​ല്‍ തു​ട​ര്‍ ജ​യം നേ​ടു​ന്ന​തി​ല്‍ ര​ണ്ടാ​മ​താ​ണ് ഫ്‌​ളി​ക്കി​ന്‍റെ ടീം. 2005-06 ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഫ്രാ​ങ്ക് റൈ​ക്കാ​ര്‍​ഡി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി 18 ജ​യം നേ​ടി​യ​താ​ണ് ക്ല​ബ്ബി​ന്‍റെ ച​രി​ത്ര​ത്തി​ലെ റി​ക്കാ​ര്‍​ഡ്.

മ​റ്റൊ​രു പ്രീ​ക്വാ​ര്‍​ട്ട​ര്‍ പോ​ര​ട്ട​ത്തി​ല്‍ വ​ലെ​ന്‍​സി​യ 2-0ന് ​ബു​ര്‍​ഗോ​സി​നെ കീ​ഴ​ട​ക്കി ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. വ​മ്പ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡ് പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ര​ണ്ടാം ഡി​വി​ഷ​ന്‍ ക്ല​ബ്ബാ​യ ആ​ല്‍​ബ​സെ​റ്റ​യോ​ട് 3-2നു ​പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ഴ്സ ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച​ത്.

Sports

സൂ​പ്പ​ര്‍ കോ​പ്പ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക്

ജി​ദ്ദ: ആ​ദ്യ പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈം ​സൂ​പ്പ​ര്‍ ത്രി​ല്ല​റാ​യ സ്പാ​നി​ഷ് സൂ​പ്പ​ര്‍ കോ​പ്പ ഫു​ട്‌​ബോ​ള്‍ ഫൈ​ന​ലി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ക​പ്പു​യ​ര്‍​ത്തി.

ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന് എ​തി​രാ​യ, 2026ലെ ​ആ​ദ്യ എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ 3-2നാ​യി​രു​ന്നു എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ ജ​യം.

ബ്ര​സീ​ല്‍ താ​രം റാ​ഫീ​ഞ്ഞ (36, 73) ക​റ്റ​ല​ന്‍ ടീ​മി​നാ​യി ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. റോ​ബ​ര്‍​ട്ട് ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ വ​ക​യാ​യി​രു​ന്നു (45+4) ബാ​ഴ്‌​സ​യു​ടെ മ​റ്റൊ​രു ഗോ​ള്‍.

ആ​ദ്യ​പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ര​ണ്ട് ഗോ​ളും. 45+2-ാം മി​നി​റ്റി​ല്‍ വി​നീ​ഷ്യ​സ് ജൂ​ണി​യ​റും 45+7-ാം മി​നി​റ്റി​ല്‍ ഗോ​ണ്‍​സാ​ലോ ഗാ​ര്‍​സ്യ​യും റ​യ​ല്‍ മാ​ഡ്രി​ഡി​നാ​യി വ​ല​കു​ലു​ക്കി. ഇ​തി​നി​ടെ ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ ഗോ​ളും എ​ത്തി​യ​തോ​ടെ ആ​ദ്യ​പ​കു​തി​യു​ടെ സ്റ്റോ​പ്പേ​ജ് ടൈം ​സൂ​പ്പ​ര്‍ ത്രി​ല്ല​റാ​യി​മാ​റി. ലെ​വ​ന്‍​ഡോ​വ്‌​സ്‌​കി​യു​ടെ ക​രി​യ​റി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് എ​തി​രാ​യ 12-ാം ഗോ​ളാ​യി​രു​ന്നു ജി​ദ്ദ​യി​ല്‍ പി​റ​ന്ന​ത്.
ഫ്‌​ളി​ക്ക് ക്ലി​ക്ക്

ക​ളി​ച്ച എ​ല്ലാ ഫൈ​ന​ലു​ക​ളി​ലും ട്രോ​ഫി എ​ന്ന നേ​ട്ട​ത്തോ​ടെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ മാ​നേ​ജ​ര്‍ ഹ​ന്‍​സി ഫ്‌​ളി​ക്ക് ജി​ദ്ദ​യി​ല്‍​നി​ന്നു മ​ട​ങ്ങി​യ​ത്. മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി ഹ​ന്‍​സി ഫ്‌​ളി​ക്ക് ഇ​റ​ങ്ങി​യ എ​ട്ടാം ഫൈ​ന​ലാ​യി​രു​ന്നു; ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഒ​പ്പം മൂ​ന്നും ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ എ​ഫ്‌​സി ബ​യേ​ണ്‍ മ്യൂ​ണി​ക്കി​നൊ​പ്പം അ​ഞ്ചും.

വി​വി​ധ കോ​മ്പ​റ്റീ​ഷ​നു​ക​ളി​ലാ​യി ബാ​ഴ്‌​സ​ലോ​ണ​യു​ടെ തു​ട​ര്‍​ച്ച​യാ​യ 10-ാം ജ​യ​മാ​ണ്. 2016നു​ശേ​ഷം ക്ല​ബ്ബി​ന്‍റെ ഏ​റ്റ​വും ദൈ​ര്‍​ഘ്യ​മേ​റി​യ വി​ജ​യ​ക്കു​തി​പ്പാ​ണി​ത്.

Sports

ബാ​​ഴ്‌​​സ​​ലോ​​ണ ഫൈ​​ന​​ലി​​ല്‍

ജി​​ദ്ദ: സ്പാ​​നി​​ഷ് സൂ​​പ്പ​​ര്‍ കോ​​പ്പ ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഫൈ​​ന​​ലി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ. അ​​ത്‌​ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വോ​​യെ സെ​​മി​​യി​​ല്‍ 5-0നു ​​ത​​ക​​ര്‍​ത്താ​​ണ് ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

റാ​​ഫീ​​ഞ്ഞ (38, 52) ഇ​​ര​​ട്ട ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഫെ​​റാ​​ന്‍ ടോ​​റ​​സ് (22), ഫെ​​ര്‍​മി​​ന്‍ ലോ​​പെ​​സ് (30), റൂ​​ണി ബ​​ര്‍​ദ്ജി (34) എ​​ന്നി​​വ​​രും ബാ​​ഴ്‌​​സ​​യ്ക്കാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

റ​​യ​​ല്‍ മാ​​ഡ്രി​​ഡ് x അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് സെ​​മി ജേ​​താ​​ക്ക​​ളാ​​ണ് ഫൈ​​ന​​ലി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ എ​​തി​​രാ​​ളി.

Sports

ലീ​ഡ് ഉ​യ​ര്‍ത്തി ബാ​ഴ്‌​സ

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ ജ​യ​ത്തോ​ടെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം വ​ര്‍ധി​പ്പി​ച്ചു.

ഹോം ​മ​ത്സ​ര​ത്തി​ല്‍ ഒ​രു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷം മൂ​ന്നെ​ണ്ണം തി​രി​ച്ച​ടി​ച്ച ബാ​ഴ്‌​സ 3-1ന് ​അ​ത്‌ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി.

19-ാം മി​നി​റ്റി​ല്‍ അ​ലെ​ക്‌​സ് ബ​യ്‌​ന​യി​ലൂ​ടെ അ​ത്‌ല​റ്റി​ക്കോ ലീ​ഡ് നേ​ടി. എ​ന്നാ​ല്‍, റാ​ഫീ​ഞ്ഞ (26), ഡാ​നി ഓ​ള്‍മോ (65), ഫെ​റാ​ന്‍ ടോ​റ​സ് (90+6) എ​ന്നി​വ​രി​ലൂ​ടെ ക​റ്റാ​ല​ന്‍ ടീം ​ജ​യം സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​നി​ടെ ഷോ​ള്‍ഡ​റി​നു പ​രി​ക്കേ​റ്റ് ഓ​ള്‍മോ മൈ​താ​നം​വി​ട്ടി​രു​ന്നു.

15 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ബാ​ഴ്‌​സ​യ്ക്ക് ഇ​തോ​ടെ 37 പോ​യി​ന്‍റാ​യി. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡി​നേ​ക്കാ​ള്‍ നാ​ല് പോ​യി​ന്‍റ് മു​ന്നി​ല്‍. 14 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 33 പോ​യി​ന്‍റാ​ണ് റ​യ​ലി​ന്. 31 പോ​യി​ന്‍റു​മാ​യി അ​ത്‌ല​റ്റി​ക്കോ നാ​ലാം സ്ഥാ​ന​ത്താ​ണ്. വി​യ്യാ​റ​യ​ലാ​ണ് (32) മൂ​ന്നാ​മ​ത്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബാ​ഴ്സ​ലോ​ണ​യെ ത​ക​ർ​ത്ത് ചെ​ൽ​സി

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യെ ത​ക​ർ​ത്ത് ചെ​ൽ​സി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്.

എ​സ്റ്റേ​വ​യോ​യും ലി​യാം ഡെ​ലാ​പു​മാ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​ഴ്സ താ​രം ജൂ​ൽ​സ് കോ​ണ്ടെ​യു​ടെ ഓ​ൺ ഗോ​ളും ചെ​ൽ​സി​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 10 പോ​യി​ന്‍റാ​യി. ആ​ദ്യ റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ചെ​ൽ​സി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Sports

എ​ൽ​ക്ലാ​സി​ക്കോ​യി​ൽ റ​യ​ലി​ന് ജ​യം; ബാ​ഴ്സ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു

മാ​ഡ്രി​ഡ്: എ​ൽ​ക്ലാ​സി​ക്കോ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ഫ് ബാ​ഴ്സ​ലോ​ണ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ ത​ക​ർ​ത്ത​ത്.

റ​യ​ലി​ന് വേ​ണ്ടി സൂ​പ്പ​ർ താ​രം കൈ​ലി​യ​ൻ എം​ബാ​പ്പെ​യും ജൂ​ഡ് ബെ​ല്ലിം​ഗാ​മും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. എം​ബാ​പ്പെ 22-ാം മി​നി​റ്റി​ലും ബെ​ല്ലിം​ഗാം 43-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ബാ​ഴ്‌​സ​ലോ​ണ​ക്കാ​യി ഫെ​ര്‍​മി​ന്‍ ലോ​പ​സ് ആ​ശ്വാ​സ​ഗോ​ള്‍ ക​ണ്ടെ​ത്തി. 38-ാം മി​നി​റ്റി​ലാ​ണ് ഫെ​ർ​മി​ൻ ലോ​പ​സ് ഗോ​ൾ നേ​ടി​യ​ത്.

ജ​യ​ത്തോ​ടെ റ​യ​ലി​ന് 10 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 27 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ റ​യ​ലാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 22 പോ​യി​ൻോ​ടെ ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു.

Latest News

Up